കോര്‍പറേഷനില്‍ സിറ്റി ഗ്യാസ് ; ഡിസംബറില്‍ 5,000 കണക്ഷൻ

 



കണ്ണൂർ : സിറ്റി ഗ്യാസ് പദ്ധതിയിലൂടെ ഡിസംബറോടെ 5,000 വീടുകള്‍ക്ക് ഗ്യാസ് കണക്ഷൻ നല്‍കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു.

കോർപറേഷനിലെ 15,000 കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ഇതിനകം 11,000 രജിസ്ട്രേഷനുകള്‍ പൂർത്തീകരിച്ചു. അടുത്ത മേയ് മാസത്തോടെ പദ്ധതി പൂർണ്ണമായും നടപ്പിലാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പുതുതായി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഡിസംബർ ആദ്യവാരത്തോടെ ഗ്യാസ് വിതരണം ചെയ്യാനാണ് പദ്ധതി. ഇതിനകം 1500 ഓളം ഗാർഹിക ഉപഭോക്താക്കള്‍ പണമടച്ചിട്ടുണ്ട്.


കണക്ഷനുകളുടെ വേഗത്തിലുള്ള വിതരണത്തിനാവശ്യമായ പൈപ്പ് ലൈൻ സംവിധാനം നഗരത്തിലെത്തി കഴിഞ്ഞു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍), ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ, അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷിതമായ പോളിയെത്തിലീൻ പൈപ്പിലൂടെയാവും വീടുകളില്‍ ഗ്യാസ് ലഭിക്കുന്നത്. തടസ്സമില്ലാതെ പാചകവാതകം ലഭ്യമാകുമെന്നതാണ്‌ പദ്ധതിയുടെ ഗുണം. ജില്ലയില്‍ ആദ്യമായി വീടുകളിലേക്ക് കണക്ഷൻ നല്‍കിയത് 2022 നവംബർ ഒന്നിനാണ്


*പദ്ധതി ഒന്ന്, പാക്കേജ് മൂന്ന്*


*ആദ്യ സ്കീം*


നിക്ഷേപം ₹6,000


വാണിജ്യ വാതക നിക്ഷേപം₹1,000


അഡ്മിനിസ്ട്രേറ്റീവ് ഫീസ് ₹118


ആകെ ₹7,118


*രണ്ടാംസ്കീം*


കണക്ഷൻ ഡെപ്പോസിറ്റ് ₹ 2118


അഡ്വാൻസ് ₹1000


പത്ത് മാസത്തേക്ക് ദ്വിമാസ വാടക ₹500


അഡ്മിനിസ്ട്രേറ്റീവ് ചാർജ് ₹118


വാണിജ്യ ഗ്യാസ് നിക്ഷേപം ₹1000


*മൂന്നാം സ്കീം* 


നിക്ഷേപം ₹1000


അഡ്മിനിസ്‌ട്രേറ്റീവ് ചാർജ് ₹118

തുടർന്ന് മീറ്റർ ബില്ലിംഗ്

ഒൻപത് ഡിവിഷനുകളില്‍ കൂടി രജിസ്ട്രേഷൻ*


കോർപ്പറേഷനിലെ ഒമ്ബത്‌ ഡിവിഷനുകളില്‍ കൂടി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്‌. കോർപ്പറേഷനില്‍ നിന്നും അനുമതി ലഭിക്കുന്ന പ്രകാരം ഈ പ്രദേശങ്ങളിലെ പൈപ്പ് ലൈൻ ജോലികള്‍ ആരംഭിക്കും.നിലവില്‍ നഗരത്തിലെ എട്ട് ഡിവിഷനുകളിലായി ഗ്യാസ് കണക്ഷനുകള്‍ വിതരണം ചെയ്യുന്നുണ്ട്. കോർപ്പറേഷന്റെ 13 മുതല്‍ 20 വരെ ഡിവിഷനുകള്‍ ഉള്‍ക്കൊള്ളുന്ന ചേലോറ, എളയാവൂർ മേഖലകളിലേക്കും പദ്ധതി നടപ്പിലാക്കും.പ്രതിദിനം 40 പുതിയ കണക്ഷനുകളാണ് ചേർക്കുന്നത്.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.