ചിറക്കൽ ഗ്രാമപഞ്ചായത്ത് സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനം കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.
പുസ്തക പ്രകാശനം പ്രശസ്ത സിനിമ-നാടക നടി ശ്രീമതി. രജിത മധു ജില്ലാ പഞ്ചായത്ത് പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. അഡ്വ. ടി സരളക്ക് നൽകി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ സി ജിഷ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.കെ താഹിറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.പി അനിൽ കുമാർ,ശ്രീമതി. ടി കെ മോളി,ശ്രീമതി കെ വത്സല,ശ്രീ. ടി എം സുരേന്ദ്രൻ, ശ്രീമതി. സുജീറ, സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി. സാജിത കെ പി, ആസൂത്രണസമിതി ഉപാധ്യക്ഷൻ ശ്രീ. രമേശ് ബാബു, ശ്രീമതി. ശ്രീജിന എന്നിവർ ആശംസ പറഞ്ഞു. പരിപാടിയിൽ പുസ്തകത്തിന്റെ മുഖചിത്രം വരച്ച ശ്രീ. തേജസ് പി,ലഖ്നൗ വിൽ വച്ച് നടന്ന ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ ദേശീയ സൗന്ദര്യ മത്സരത്തിൽ ടൈറ്റിൽ വിന്നർ ചിറക്കൽ പഞ്ചായത്തിലെ വെറ്റിനറി സർജൻ Dr. സ്മിത എസ് പിള്ള എന്നിവരെ ആദരിച്ചു. റിപ്പോർട്ട് കുമാരി കെ സി അമിത അവതരിപ്പിച്ചു. പരിപാടിയിൽ ശ്രീ. എ എൻ ശശിന്ദ്രൻ സ്വാഗതവും, ശ്രീമതി.കസ്തൂരി ലത നന്ദിയും പറഞ്ഞു.


Comments
Post a Comment