സി പി ഐ (എം)കണ്ണപുരം വെസ്റ്റ് ലോക്കൽ സമ്മേളനം




 കണ്ണപുരം : സി പി ഐ എം കണ്ണപുരം വെസ്റ്റ് ലോക്കൽ സമ്മേളനം കണ്ണപുരം ബാങ്ക് മിനിഹാൾ വേലിക്കാത്ത് നാരായണൻ നഗറിൽ സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എം ഗണേശൻ താല്ക്കാലിക അദ്ധ്യക്ഷത വഹിച്ചു മുതിർന്ന പാർട്ടി അംഗം എം കുഞ്ഞമ്പു പതാക ഉയർത്തി. സി വി രജീഷ് രക്തസാക്ഷി പ്രമേയവും ടി വി രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി ചന്ദ്രൻ ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ ശ്രീധരൻ, ടി വി ലക്ഷ്മണൻ, ടി വി രഞ്ചിത്ത്, കെ. പി രാജൻ, എം സി റമിൽ തുടങ്ങിയവർ പങ്കെടുത്തു കണ്ണപുരം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ വി ശ്രീധരൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ ലോക്കലിലെ 10 മുതിർന്ന പഴയ കാല പ്രവർത്തകരെ എം വി ജയരാജൻ ഉപഹാരം നൽകി ആദരിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി തയ്യാറാക്കിയ കെ വ ശ്രീധരൻ രചിച്ച ‘മാർക്സിസം’ എന്ന നൃത്തശില്പവും അരങ്ങേറി.

_

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.