ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

 



മലപ്പുറം മുന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം



മലപ്പുറം : മലപ്പുറം മുന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് 2 യുവാക്കൾ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എംടി നിയാസ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അപകടം. ദേശീയപാതയിൽ പുതുതായി നിർമിച്ച നാലുവരി പാതയിൽ നിന്ന് പടിക്കലിൽ സർവീസ് റോഡിലേക്ക് സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും നിയാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..