മയ്യിൽ : പ്രതിഷേധ പ്രകടനവും മയ്യിൽ പോലീസ് സ്റ്റേഷനിൽ ലുക്കൗട്ട് നോട്ടീസ് പതിക്കൽ സമരവും നടത്തി യൂത്ത് കോൺഗ്രസ്

 





മയ്യിൽ എഡിഎം നവീൻ ബാബുവിന്റെ

മരണത്തിൽ ആരോപണ വിധേയയായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സിൻ്റെ മയ്യിൽ, കൊളച്ചേരി, മലപ്പട്ടം, കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ പ്രകടനവും മയ്യിൽ പോലീസ് സ്റ്റേഷനിൽ ലുക്കൗട്ട് നോട്ടീസ് പതിക്കൽ സമരവും നടത്തി.


യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ ഉദ്ഘാടനം ചെയ്‌തു. യൂത്ത്‌ കോൺഗ്രസ് മുൻ ജില്ലാ ജന. സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം വൈസ് പ്രസിഡണ്ട് സിനാൻ കടൂർ അധ്യക്ഷത വഹിച്ചു.


കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് പ്രവിൻ പി ചേലേരി, മുഹമ്മദ് ജിറാഷ്, പ്രിയേഷ് ചൂളിയാട്, കെ എസ് യു ജില്ല സെക്രട്ടറി തീർത്ഥ നാരായണൻ, നിഹാൽ എ പി എന്നിവർ സംസാരിച്ചു.


സി എച്ച് മൊയ്‌തീൻ കുട്ടി, ഷിജു കണ്ടക്കൈ, സന്ധ്യ വി, സജിമ എം, ടിൻ്റു സുനിൽ, കലേഷ്, സനീഷ് പി ആർ, രമിൽ, നിതുൽ, ജഷിൻ ജയൻ, അഭിൻ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??