പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ അവഗണനയ്ക്കെതിരെ പാപ്പിനിശ്ശേരി പഞ്ചായത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രക്ഷോഭ സമിതി കണ്ണൂർ എംപി കെ സുധാകരൻ അവർകളെ നേരിൽ കണ്ടു നിവേദനം സമർപ്പിച്ചു,
പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, പ്ലാറ്റ്ഫോമിന്റെ ഉയരവും നീളവും വർധിപ്പിക്കുക, പ്ലാറ്റ്ഫോമിൽ മേൽക്കൂര പണിയുകയും ആവശ്യമായ ഇരിപ്പിടസൗകര്യം ഒരുക്കുകയും ചെയ്യുക, റിസർവേഷൻ ടിക്കറ്റ് സീസൺ ടിക്കറ്റിനുമായുള്ള സൗകര്യമൊരുക്കുക, എന്നീ ആവശ്യങ്ങളും, മറ്റ് അടിസ്ഥാന വികസനസൗകര്യങ്ങളും ഒരുക്കണമെന്നും നിവേദനത്തിലൂടെ പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു, നിലവിൽ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന്റെ അവസ്ഥ നേരിട്ടു മനസ്സിലാക്കുകയും പ്രസ്തുത പരിമിതികൾ റെയിൽവേ മന്ത്രിയെ രേഖാമൂലം ബോധ്യപ്പെടുത്തിയതിന്റെ കോപ്പിയും എംപി നിവേദന സംഘത്തിന് നൽകി, റെയിൽവേയുടെ വികസനവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആവശ്യങ്ങളുടെ കൂടെയും പ്രക്ഷോഭ സമിതിയുടെ കൂടെ ഉണ്ടാകും എന്ന് എംപി ഉറപ്പു നൽകി,
നിവേദന സംഘത്തിൽ പാപ്പിശ്ശേരി പഞ്ചായത്ത് യുഡിഎഫിന്റെ ചെയർമാൻ പി ചന്ദ്രൻ, കൺവീനർ സി എച്ച് അബ്ദുൽസലാം, കെ രവീന്ദ്രൻ സി പി റഷീദ്, എംസീ ദിനേശൻ, വി അബ്ദുൽ കരീം,കെ പി ഷഫീക്ക്, കെ മുസ്തഫ എന്നിവർ ഉണ്ടായിരുന്നു.

Comments
Post a Comment