പരിയാരം : ബൈക്കപകടം: യുവാവ് മരിച്ചു.
ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടോന്താര്‍ സ്വദേശിയും ഇലക്ട്രീഷ്യനും ആയിരുന്ന എം.ഹാരിസ് (44)ആണ് മരിച്ചത്.
കഴിഞ്ഞദിവസം കണ്ടോന്താര്‍ തൃക്കുറ്റേരിയില്‍ വെച്ച് ഹാരിസ് ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രി ചികിത്സയില്‍ കഴിയവെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഭാര്യ:നസീറ മക്കള്‍ :മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് ഷെസില്‍. പരേതനായ മമ്മു-കുഞ്ഞായിസു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റസാഖ്, മുഹമ്മദ് അലി( റഹ്‌മാനിയ സ്റ്റോര്‍ കണ്ടോന്താര്‍),കദീജ,സുബൈദ, മറിയം, മന്‍സൂറ, പരേതനായ മുസ്തഫ. കബറടക്കം ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം ചന്തപ്പുര ജുമാ മസ്ജിദ് കബര്‍സ്ഥാനൽ.

Comments
Post a Comment