പുതിയതെരു:ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് . ചരിത്രനേട്ടവുമായി പുതിയതെരു മാപ്പിള എൽ പി .സ്കൂൾ.



പുതിയതെരു : പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്ര മേളയിൽ പുതിയതെരുമാപ്പിള എൽ പി സ്കൂൾ LP വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ചരിത്രം കുറിച്ചു. കൂടാതെ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ റണ്ണറപ്പും ഗണിത ശാസ്ത്ര മേളയിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയ പുതിയതെരു മാപ്പിള എൽ പി സ്കൂളിൽ ശാസ്ത്ര പ്രതിഭകൾക്ക് പ്രൗഢോജ്ജ്വലമായ സ്വീകരണം നൽകി പുതിയതെരു ടൗണിലൂടെ വിജയോത്സവ ഘോഷയാത്ര നടത്തി. ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശ്രു തി. പി

ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി . വത്സല . കെ

വാർഡ് മെമ്പർ. ശ്രീമതി

റീന അനിൽ, പുതിയ തെരു മഹല്ല് പ്രസിഡണ്ട് മനാഫ് ഹാജി, നൂറുൽ ഇസ്ലാം സഭ ജനറൽ സെക്രട്ടറി ഖാലിദ്, NIS വൈസ് പ്രസിഡണ്ട് മഹമൂദ് ഹാജി, സാമൂഹ്യ പ്രവർത്തകൻ അർഷാദ് പുതിയതെരു, കേരള മാപ്പിള കലാ അക്കാദമി കണ്ണൂർ ചാപ്റ്റർ ജനറൽ സെക്രട്ടറി ജംഷീദ് വി സി , ബി.ആർ.സി. കോർഡിനേറ്റർ അപർണ ,

 മദർ പിടിഎ പ്രസിഡണ്ട് ശോഭന , മുൻ പിടിഎ പ്രസിഡണ്ട് സെമീറ പി കെ . ഹെഡ്മിസ്ട്രസ്സ് കെ.സി സുനീറ, അധ്യാപകരായ മുനീർ പി.സി, റഹീം ടി.സി, സംജ സി.എച്ച്. നസീബ് ബി.എസ്, റാഹിമ, ഷംഷീറ തുടങ്ങി വിവിധ മേഖലകളിലുള്ളവരും പിടിഎ മെമ്പർമാരും നാട്ടുകാരും ചേർന്ന് പ്രതിഭകളെ അനുമോദിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.