ഐക്യകേരള ദീപം തെളിച്ച് കേരളപ്പിറവിയെ വരവേറ്റു:

 


മയ്യിൽ :

കുട്ടികൾ ഐക്യകേരള ദീപം തെളിച്ച് കേരളപ്പിറവിയെ വരവേറ്റു. തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ബാലവേദിയാണ് വ്യത്യസ്തമായ കാഴ്ചയും അനുഭവമൊരുക്കി കേരളപ്പിറന്നാളിനെ വരവേറ്റത്. മലയാളഭാഷാദിനാചരണത്തിൻ്റെ കൂടി ഭാഗമായാണ് കേരളത്തിൻ്റെ ഭൂപടത്തിന് ചുറ്റിലും ദീപാവലി സന്ധ്യയിൽ ചെരാതുകൾ കൊളുത്തിയത്. 

മലയാള അക്ഷരങ്ങൾ ക്രമീകരിച്ചാണ് കേരളത്തിൻ്റെ ഭൂപടം ഒരുക്കിയത്.

 കെ വൈശാഖ് അധ്യക്ഷനായി. കെ സി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ടി വി തേജസ് സ്വാഗതം പറഞ്ഞു. കേരളപ്പിറവി ആഘോഷത്തിൻ്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് ഏഴിന് ' കേരള വികസനവും ഇടതുപക്ഷവും' പ്രഭാഷണം സംഘടിപ്പിക്കും. മാധ്യമപ്രവർത്തകൻ കെ ബാലകൃഷ്ണൻവിഷയം അവതരിപ്പിക്കും. തുടർന്ന് ഐക്യ കേരളം ക്വിസ് മത്സരം നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.