വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ലുക്കൗട്ട് നോട്ടീസ് പതിക്കൽ സമരവും സംഘടിപ്പിച്ചു.
ലുക്കൗട്ട് നോട്ടീസ് പതിക്കൽ സമരം`
കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ പി പി ദിവ്യയെ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ലുക്കൗട്ട് നോട്ടീസ് പതിക്കൽ സമരവും സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ,സെക്രട്ടറി മാരായ നിധീഷ് ചാലാട്, ജീന,ബ്ലോക്ക് പ്രസിഡന്റ് നികേത് നാറാത്ത്, നബീൽ വളപട്ടണം അധ്യക്ഷത വഹിച്ച ചടങ്ങിൽ സജീഷ് ജി സ്വാഗതവും വൈഷ്ണവ് നന്ദി യും പറഞ്ഞു.

Comments
Post a Comment