12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
പാലക്കാട് മണ്ണാർക്കാട് 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിലായി. തൃശ്ശൂർ അരിമ്ബൂർ മനക്കൊടി പുളിപ്പറമ്ബില്‍ വീട്ടില്‍ പി എസ് അരുണ്‍ (33), മലപ്പുറം തിരുനാവായ ആലുങ്കല്‍ വീട്ടില്‍ എ അയ്യൂബ് (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ പാലക്കാട് ജില്ല ലഹരി വിരുദ്ധ സ്കോഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്. കുന്തിപ്പുഴ ബൈപ്പാസ് റോഡിലെ അരകുറുശ്ശി ഭാഗത്ത് വച്ച് പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് വാഹനങ്ങളിലായി കഞ്ചാവ് ശേഖരം കണ്ടെത്തി.
അരുണ്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് 6.6 കിലോ കഞ്ചാവും, അഞ്ച് ഗ്രാമോളം എംഡിഎംഐയും പിടിച്ചെടുത്തു. അയ്യൂബിന്റെ വാഹനത്തില്‍ നിന്ന് 5.7 കിലോ കഞ്ചാവും പോലീസ് കണ്ടെടുത്തു. പ്രതികള്‍ കഞ്ചാവ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്നു. വില്പനയ്ക്ക് ചെറിയ പാക്കറ്റുകളില്‍ ആക്കിയ നിലയിലായിരുന്നു കഞ്ചാവെന്നും പോലീസ് പറഞ്ഞു.

Comments
Post a Comment