ബസ്സിൽ കയറി പരാക്രമം കാണിച്ച കേസിലെ പ്രതി നസീർ റിമാൻറിൽ

 



കണ്ണൂർ :- നിറയെ യാത്രക്കാരുമായി സർവ്വീസ് നടത്തുകയായിരുന്ന ബസ്സിൽ കയറി മാരകായുധങ്ങളുമായി അക്രമം കാണിച്ച നണിയൂർ നമ്പ്രം സ്വദേശി നസീറിനെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻറ് ചെയ്തു.പ്രതിക്കെതിരെ വധശ്രമത്തിനാണ് (Sec. 110 of BNS) കേസ് എടുത്തിട്ടുള്ളത്.


 കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയെ അറസ്റ്റ് ചെയ്ത് അടുത്ത ദിവസം കോടതി ഹാജരാക്കിയ പ്രതിക്ക് അന്നു തന്നെ ഇടക്കാല ജാമ്യംലഭിച്ചിരുന്നു. തുടർന്ന് പോലീസിൽ വധശ്രമത്തിന്റെ വകുപ്പുകൾ കൂടി ചേർക്കുകയായിരുന്നു. തുടർന്ന് ഇന്ന് കോടതിയിൽ ഹാജരായ പ്രതിയുടെ ഇടക്കാല ജാമ്യം കോടതി റദ്ദാക്കുകയും 14 ദിവസത്തേക്ക് പ്രതിയെ റിമാന്റ് ചെയ്യുകയും ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??