പണയം വെച്ച് കിട്ടിയ 14 ലക്ഷം രൂപയുമായി വിവാഹം കഴിഞ്ഞ് മൂന്നാം ദിനം അനന്തു വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ വിവാഹ ശേഷം മൂന്നാംദിനം വധുവിൻ്റെ 52 പവൻ സ്വർണവുമായി മുങ്ങിയ നവവരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പള്ളിച്ചൽ കലമ്പാട്ടുവിള ദേവീകൃപയിൽ അനന്തു(34)വാണ് വർക്കല പോലീസിന്റെ പിടിയിലായത്. വർക്കല താജ് ഗേറ്റ് വേയിൽ വെച്ചായിരുന്നു ഫിസിയോതെറാപ്പിസ്റ്റായ അനന്തുവിന്റെ ആഡംബര വിവാഹം. വിവാഹശേഷം ഭർതൃവീട്ടിലെത്തിയ വധുവിനോട് ആദ്യദിനം മുതൽ തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും മാതാപിതാക്കളും സഹോദരനും ചേർന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്.

Comments
Post a Comment