ഫെയ്‌സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന എം ഡി എം എയുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ.
ഇരിട്ടി കൂട്ടുപുഴയിൽ ഫെയ്‌സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎയുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ.
കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ കാടൂൺ (30) എന്നിവരാണ് കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ പിടിയിലായത്.
കണ്ണൂർ റൂറൽ പോലീസ് മേധാവി അനുരാജ് പലിവാളിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമും ഇരിട്ടി എസ്.ഐ കെ ഷറഫുദ്ദീനും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കെ.എൽ.13 എ.എക്‌സ് 2481 മാരുതി സ്വിഫ്റ്റ് കാറിൽ ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്നു ഇവർ.

Comments
Post a Comment