പറശിനിക്കടവ്: പറശിനി മടപ്പുരക്ക് സമീപത്തെ രണ്ട് കടകളിൽ കവർച്ച.

 



പറശിനിക്കടവ്:- പറശിനി മടപ്പുരക്ക് സമീപത്തെ രണ്ട് കടകളിൽ കവർച്ച. മണിശൻ എന്ന എം.വി രാജീവന്റെ ഫാൻസി കടയിൽ നിന്ന് 3000രൂപയും പി.എം.രത്നാകരൻ്റെ ഫാൻസി കടയിൽ നിന്ന്2000രൂപയുമാണ് കവർച്ച ചെയ്ത‌ത്.


മടപ്പുരക്ക് സമീപത്തെ കടകളുടെ ഷട്ടർ അടക്കാറില്ല. രാത്രി ഏകദേശം 11 മണി വരെ പ്രവർത്തിക്കുന്ന കടകൾ പിറ്റേദിവസം പുലർച്ചെ 4.30ഓടെ തന്നെ തുറക്കുകയും ചെയ്യും. അതിനാൽ ഷട്ടർ അടക്കാതെ തുണി കൊണ്ട് കടകളുടെ മുൻഭാഗം അടച്ചുവെ ക്കുകയാണ് പതിവ്. ഈ തിരശീലകൾ വകഞ്ഞുമാറ്റി അകത്തു കടന്നാണ് കവർച്ച നടത്തിയത്.


കവർച്ചക്കാരൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. പറശിനിക്കടവിൽ അമ്മൂമ്മക്കൊപ്പം താമസിക്കുന്ന കൂനം സ്വദേശി അശ്വിൻ്റെ ദൃശ്യമാണ് ലഭിച്ചത്. തളിപ്പറമ്പ് പോലീസ് നേരത്തെയെടുത്ത കവർച്ചാക്കേസിൽ പ്രതിയാണ് അശ്വിൻ ഇതുകൂടാതെ കഞ്ചാവ് കേസിലും പ്രതിയാണ്. നിലവിൽ ഇയാൾക്കെതിരെ തളിപ്പറമ്പിൽ മാത്രം എട്ട് വാറണ്ട് നിലവിലുണ്ട്. പോലീസ് വീട്ടിൽ വന്നാൽ നായയെ അഴിച്ചുവിട്ട് പേടിപ്പിക്കും. വീട്ടിനടുത്തുള്ള കനാലിലെ ഗുഹക്കുള്ളിൽ കയറി രക്ഷപ്പെടുകയും ചെയ്യും. അശ്വിനെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.