നണിച്ചേരി പാലത്തിന് സമീപം പുലിലെ കണ്ടതായി വിവരം. ഇന്നലെ രാത്രി 9.30 നാണ് സംഭവം. വോയിസ്‌ ക്ലിപ്പ് വൈറൽ.

 




തളിപ്പറമ്പ്: നണിച്ചേരി പാലത്തിന് സമീപം പുലിലെ കണ്ടതായി വിവരം. ഇന്നലെ രാത്രി 9.30 നാണ് സംഭവം

വോയിസ്‌ ക്ലിപ്പ് വൈറൽ 


 മുല്ലക്കൊടിയില്‍ നിന്നും ചൊറുക്കള വെള്ളാരംപാറയിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ടി.വി.മുസ്തഫയും സുഹൃത്ത് ചന്ദ്രനുമാണ് പുലിലെ കണ്ടത്.

പാലം കഴിഞ്ഞുള്ള കയറ്റത്തില്‍ റോഡ് കടന്ന് പുലി ഓടിമറയുകയായിരുന്നുവത്രേ.

ഒരു മിന്നായം പോല അെതിവേഗത്തില്‍ റോഡ് മറികടന്ന് ഓടുകയായിരുന്നുവെന്ന് വോയിസ്‌ ക്ലിപ്പിൽ വൈറൽ ആവുന്നത് 

വിവരം ഉടന്‍തന്നെ മുസ്തഫ പോലീസ് കണ്‍ട്രോള്‍റൂമില്‍ അറിയിച്ചത് പ്രകാരം പോലീസ് സ്ഥലത്തെത്തി.

പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇന്ന് രാവിലെ വീണ്ടും പരിശോധന നടത്തും.

വനം വകുപ്പിനെയും വിവരം അറിയിച്ചിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് കണികുന്നില്‍ കണ്ട പുലി തന്നെയാണോ ഇതെന്ന് സംശയമുണ്ട്.

നാല് ദിവസം മുമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണികുന്നില്‍ കണ്ടത് പുലിയാണെന്ന് സ്ഥീരീകരിച്ചിരുന്നുവെങ്കിലും പിന്നീട് പുലിയുടെ വിവരമൊന്നും ലഭിച്ചിട്ടില്ല

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.