ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു.

 



പയ്യന്നൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. പിലാത്തറ അറത്തി പ്പറമ്പിലെ പി.പി. സനൽ കുമാർ (18) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.10-ഓടെ പയ്യന്നൂർ സു ബ്രഹ്മണ്യസ്വാമി ക്ഷേത്ര ക്കുളത്തിലാണ് അപകടം.


കരിവെള്ളൂർ ഓണക്കുന്നിൽ സ്വകാര്യ സ്ഥാ പനത്തിലെ ജീവനക്കാരനായ സനൽകുമാർ സു ഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടയിൽ കുള ത്തിന്റെ ആഴമുള്ള മധ്യ ഭാഗത്തെത്തിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു.


വിവരമറിഞ്ഞെത്തി യ സ്റ്റേഷൻ ഓഫീസർ പ്രഭാകരന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സേന വെള്ളത്തിനടിയിൽനിന്ന് കണ്ടെത്തിയ പ്പോഴേക്കും അവശനിലയിലായിരുന്നു. ഉടൻ ക ണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയി ലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അറത്തിപ്പറമ്പില സുരേശന്റെയും രമണിയുടെയും മകനാണ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം