നവകേരള സദസ്സിന്റെ പേരില്‍ രാഷ്ട്രശില്‍പ്പികളെ അപമാനിക്കുന്നു: യൂത്ത് ലീഗ്

 


കണ്ണാടിപ്പറമ്പ്: ശിശുദിനത്തിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മാലോട്ട് സൗത്ത് അങ്കണവാടിയിലെ കുട്ടി കളെ വെയിലത്ത് നിർത്തി നവകേരള സദസ്സിന്റെ പോസ്റ്റർ പിടിപ്പിച്ച് ഫോട്ടോ എടുത്ത് പ്രചാരണം നടത്തിയതെന്നും ബാലാവകാശ നിയമങ്ങൾ കാറ്റിൽ പറത്തിയെന്നും ലീഗ് ആരോപിച്ചു. ശിശു ദിനത്തിൽ നെഹ്റുവിന്റെ ഫോട്ടോ പോലുമില്ലാതെ ശിശുദിന ത്തിന്റെ പ്രാധാന്യവും മഹത്വവും നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ച പഞ്ചായത്ത് അംഗങ്ങളെ പ്രസിഡന്റ് ഭീഷണിപ്പെടുത്തുകയാണെന്നും പ്രസിഡന്റിന്റെ ഇത്തരം പ്രവൃത്തി കൾ നിയന്ത്രിക്കാൻ സിപിഎം തയാറാകണമെന്നും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.കെ.ഷിനാജ്, മണ്ഡലം ജനറൽ സെക്രട്ടറി അഷ്കർ കണ്ണാടിപ്പറമ്പ് എന്നിവർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.