കണ്ണൂർ ജില്ലയെ സംരംഭകത്വ സൗഹൃദ ജില്ലയാക്കി മാറ്റും. പി പി ദിവ്യ

 


കണ്ണൂർ : അടുത്ത വാർഷീക പദ്ധതിയോടെ കണ്ണൂർ ജില്ലയെ സംരംഭകത്വ സൗഹൃദ ജില്ലയായി മാറ്റിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു. ഇതിനായി എല്ലാ ഗ്രാമ പഞ്ചായത്തുകളും നല്ല രീതിയിൽ സഹകരിക്കണം. സംരംഭകർക്ക് പ്രാദേശിക പിന്തുണ നൽകണം.2024-25 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ടു ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾക്കും കാട്ടമ്പള്ളി കൈരളി റിസോർട്ടിൽ വെച്ച് കില നൽകുന്ന ഏക ദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്‌. പരിശീലനത്തിൽ 800 മെമ്പർമാർ പങ്കെടുത്തു. കേരള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ എം ശ്രീധരൻ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, കില ജില്ലാ കോ ഓർഡിനേറ്റർ പി വി രത്നാകരൻ എന്നിവർ സംസാരിച്ചു.                         

  കില ഡയറക്ടർ ജനറൽ ജോയ് ഇളമെൻ,ജില്ലാ പ്ലാനിങ് ഓഫീസർ നിനോജ് മേപ്പടിയത്ത്, നവകേരളം കർമ്മപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ സോമശേഖരൻ, കില ആർ പി അനിൽകുമാർ, കില ആർ പി സുധീഷ് എന്നിവർ ക്ലാസ്സെടുത്തു.    

     കില ജില്ലാ കോ ഓർഡിനേറ്റർ പി വി രത്നാകരൻ, ആർ ജി എസ് എ ജില്ലാ കോ ഓർഡിനേറ്റർ കെ ശ്രുതി, സെന്റർ കോ ഓർഡിനേറ്റർ ഇ രാഘവൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.                

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.