ആലക്കോട്‌: കെ കെ രാജീവൻ മാധ്യമ പുരസ്‌കാരം നൗഷാദ്‌ നടുവിലിന്‌

 



പാനൂർ : ഈ വർഷത്തെ കെ കെ രാജീവൻ സ്‌മാരക പ്രാദേശിക പത്രപ്രവർത്തക സംസ്ഥാന അവാർഡിന് ദേശാഭിമാനി ആലക്കോട്‌ ഏരിയാ ലേഖകൻ നൗഷാദ്‌ നടുവിൽ അർഹനായി. 2023 ഏപ്രിൽ 28ന്‌ ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘ആശ്വാസതീരമണഞ്ഞു; പാതിജീവനില്ലാതെ’ എന്ന റിപ്പോർട്ടിനാണ്‌

അവാർഡ്. 10,000 രൂപയും ശിൽപ്പവും പ്രശസ്‌തി പത്രവുമടങ്ങിയതാണ് പുരസ്‌കാരം. സുഡാനിൽ സൈനിക– അർധസൈനിക വിഭാഗങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ ജീവൻ നഷ്ടമായ ആലക്കോട്ടെ ആൽബർട്ട്‌ അഗസ്‌റ്റിന്റെ ഭാര്യ സൈബല്ല നാട്ടിൽ തിരിച്ചെത്തിയതു

മായി ബന്ധപ്പെട്ട വാർത്തയായിരുന്നു.

 കേരള കൗമുദി കണ്ണൂർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌ ഒസി മോഹൻരാജ്‌, മുതിർന്ന മാധ്യമപ്രവർത്തകരായ കെ ബാലകൃഷ്‌ണൻ, ദിനകരൻ കൊമ്പിലാത്ത്‌ എന്നിവരുൾപ്പെടുന്ന ജൂറിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌. വെടിവയ്‌പിന്റെ ഭീതിയും പ്രിയപ്പെട്ടവൻ നഷ്ടമായ വേദനയ്‌ക്കിടയിലും മകൾ ക്കൊപ്പം രക്ഷപ്പെട്ട്‌ നാട്ടിലെത്താനായതിന്റെ ആശ്വാസവും ഒരുപോലെ നെഞ്ചുലച്ച സൈബല്ലയുടെ വിങ്ങൽ നിറഞ്ഞു നിൽക്കുന്നതായി ജൂറി വിലയിരുത്തി. കണ്ണീരിന്റെ നനവുള്ള ഭാഷ വാർത്തയെ വേറിട്ടുനിർത്തുന്നു. ദേശാഭിമാനി പാനൂർ ഏരിയാ ലേഖകനായിരുന്ന കൂത്തുപറമ്പ്‌ രക്തസാക്ഷി കെകെ രാജീവന്റെ ഓർമയ്‌ക്കായി കെകെ രാജീവൻ സ്‌മാരക കലാ–- സാംസ്‌കാരിക വേദിയാണ്‌ പുരസ്‌കാരം ഏർപ്പെടുത്തിയത്‌. നവംബർ 25 ശനിയാഴ്ച വൈകിട്ട്‌ നാലിന്‌ പാനൂരിൽ നടക്കുന്ന കെ കെ രാജീവൻ അനുസ്‌മരണ സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എഎ റഹിം എംപി പുരസ്‌കാരം സമ്മാനിക്കും. ഫോട്ടോഗ്രാഫര്‍ കൂടിയായ നൗഷാദ് നടുവിൽ ബത്താലിരകത്ത് ആലികുഞ്ഞിയുടെയും മാങ്ങാടന്റകത്ത് നഫീസയുടെയും മകനാണ്. ഭാര്യ: സംസാരത്ത്. മക്കള്‍: ലിന്‍ഷ നൗഷാദ്, ഫിദല്‍ നൗഷാദ്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം