ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; അന്വേഷണം ഊർജിതമാക്കി




കൊല്ലം: തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം. അമ്മയുടെ ഫോണിലേക്കാണ് സന്ദേശമെത്തിയത്. ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് ഒരു സ്ത്രീയാണ്. 'കുട്ടി ഞങ്ങളുടെ കയ്യിലുണ്ടെന്നും 5 ലക്ഷം രൂപ കൊടുത്താൽ വിട്ട് നൽകാമെന്നു'മാണ് പറഞ്ഞതെന്നും ബന്ധു അറിയിച്ചു.


അതേസമയം, കുട്ടിക്കായി പൊലീസ് സംസ്ഥാന വ്യാപക പരിശോധന തുടരുകയാണ്. ആസൂത്രിതമായ തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെൽ അന്വേഷണം ആരംഭിച്ചു. കാറിലുണ്ടായിരുന്നത് ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരാണ്. അതിർത്തികളിൽ വ്യാപക പരിശോധന നടക്കുന്നു.

കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ചാണ് ഇന്ന് വൈകിട്ട് കുട്ടിയെ കാറിൽ കൊണ്ടുപോയതെന്നാണ് വിവരം. ഒപ്പം ഉണ്ടായിരുന്ന ആൺകുട്ടിയെ തട്ടി മാറ്റി കൊണ്ടുപോയെന്നാണ് പരാതി. സ്വിഫ്റ്റ് ഡിസയർ കാറിൽ ആണ് തട്ടിക്കൊണ്ടുപോയത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ആൺകുട്ടി പോലീസിനോട് പറഞ്ഞു. കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറയുന്നത്.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം