നണിയൂർ ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്ര കാർത്തിക ഉത്സവവും തൃക്കാർത്തിക പൊങ്കാല സമർപ്പണവും 2023നവംബർ 27ന് തിങ്കളാഴ്ച നടത്തപ്പെടും.

 





നണിയൂർ: കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ വടക്ക് ദിശയിലേക്ക് ദർശന ഭാവമുള്ള അപൂർവങ്ങളിൽ അപൂർവമായ ന ണിയൂർ ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കാർത്തിക ഉത്സവവും ഉത്സവത്തോടനുബന്ധിച്ച് തൃക്കാർത്തിക പ്പൊങ്കാല സമർപ്പണവും സമുചിതമായി ആഘോഷിക്കുകയാണ്. അന്നേദിവസം രാവിലെ മുതൽ വിശേഷാൽ പൂജകളും തുടർന്ന് 9 30 മണിക്ക് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കരുമാരത്ത് ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ പണ്ടാര അടുപ്പിലേക്ക് അഗ്നിപകരൽ ചടങ്ങും നടക്കും. തുടർന്ന് ഉച്ചപൂജ യോടുകൂടി പൊങ്കാല സമർപ്പണം നടത്തപ്പെടും. ഉച്ചയ്ക്ക് പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് സന്ധ്യയ്ക്ക് കാർത്തിക ദീപം തെളിയിക്കൽ മഹദീപാരാധന എന്നീ ചടങ്ങുകളും കൂടി ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

NB: പൊങ്കാല സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന ഭക്തജനങ്ങൾ 20/11/23ന് മുന്നേ താഴെക്കാണുന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.

Mobil No.9846872470,7561897215

15 വയസ്സ് തികഞ്ഞ എല്ലാ കന്യകമാർക്കും അമ്മമാർക്കും3 ദിവസത്തെ വ്രതശുദ്ധിയോടെ ശുഭ്രവസ്ത്രം ധരിച്ച് പൊങ്കാല സമർപ്പിക്കാവുന്നതാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..