തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍.

 



ഇന്നലെ ചൊര്‍ക്കള, കുറുമാത്തൂര്‍, കൂനം പൂമംഗലം ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ലാണ് നവാബ്ഖാന്‍(25), ബഹദൂര്‍ ഗെമിരി(26) എന്നിവര്‍ പിടിയിലായത്.

സ്‌ട്രൈക്കിംഗ് ഫോഴ്‌സ് കണ്‍ട്രോള്‍ ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.സജീവ്, അഷറഫ് മലപ്പട്ടം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ കുറുമാത്തൂര്‍-കൂനം റോഡില്‍ വെച്ചാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്.

ഇവരുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു.

42 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ആര്‍ വിനീത്, സുരജ് എന്നിവരും റെയിഡില്‍ പങ്കെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം