ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി വിമാനത്തിൽ മരിച്ചു.

 



മസ്കത്ത്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തിൽ മരിച്ചു. വടകര അഴീക്കൽ കുന്നുമ്മൽ ഷർമ്മിന (39) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.


ഒമാൻ എയറിൽ ജിദ്ദയിൽനിന്ന് മസ്കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷർമ്മിനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മസ്ക്‌കത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. പിന്നീട് ഡോക്ടർവന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പത്തുവയസ്സുകാരനായ മൂത്തമകൻ മുഹമ്മദ് കൂടെയുണ്ട്.


കൊള്ളോച്ചി മായിൻകുട്ടി-ഷരീഫാ ദമ്പതികളുടെ മകളാണ്. ഭർത്താവ്: റയീസ് വലിയ പറമ്പത്ത്. മറ്റ് മക്കൾ: കദീജ, ആയിഷ. നടപടികൾ പൂർത്തിയാകി മൃതദേഹം ചൊവ്വാഴ്ച‌ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.