കണ്ണൂർ : പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു

 



ചൊക്ലി : പെരിങ്ങത്തൂർ മാക്കണ്ടി പീടികയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. മയക്കുവെടി വെച്ചതിന് ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്.


കിണറ്റിൽ കിടക്കുന്ന പുലിയെ ആദ്യം വലയിൽ കുരുക്കി പുറത്തേക്ക് ഉയർത്തി എടുക്കുക ആയിരുന്നു. തുടർന്ന് മയക്കു വെടി വെച്ച് പാതി മയക്കത്തിൽ കൂട്ടിലേക്ക് മാറ്റുകയായിരുന്നു.


അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. എട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് പുലിയെ കിണറ്റിന്റെ പുറത്ത് എത്തിച്ചത്.


പുലിയ പുറത്തെടുക്കാൻ വയനാട്ടിൽ നിന്നാണ് പ്രത്യേക സംഘം എത്തിയിരുന്നു. വെറ്റിനറി ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണ് ദൗത്യം നടന്നത്.


രാവിലെ 9.30നാണ് വീട്ടിലെ കിണറ്റിനുള്ളിൽ പുലിയെ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. വൈകാതെ കിണറ്റിലെ വെള്ളം വറ്റിക്കുക ആയിരുന്നു.


പുലിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാവും കാട്ടിലേക്ക് വിടണമോ എന്ന് തീരുമാനിക്കുക. ജനവാസ മേഖലയായ പ്രദേശത്തിന് സമീപത്തൊന്നും വനമേഖല ഇല്ല. പുലിയെ കണ്ടെത്തിയതോടെ നാട്ടുകാർ ആശങ്കയിലാണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.