വിഷം അകത്തുചെന്ന് ആസ്പത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു




ബദിയടുക്ക: വിഷം അകത്തുചെന്ന് ആസ്പത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. നാരമ്പാടി പിലിക്കുവിലെ പരേതനായ മഹാലിംഗനായകിന്റെ മകൾ അങ്കിത(19)യാണ് മരിച്ചത്. ഈ മാസം 11നാണ് അങ്കിതയെ വിഷം കഴിച്ച് അവശനിലയിൽ വീട്ടിനകത്ത് കാണപ്പെട്ടത്. ഉടൻ തന്നെ യുവതിയെ കാസർകോട്ടെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സാംബവിയാണ് മാതാവ്. സഹോദരങ്ങൾ: നിതിൻ, അവിനാശ്. ബദിയടുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.