കണ്ണൂർ (പരിയാരം: എട്ടാം ക്ലാസുകാരിയുടെ കൈ അധ്യാപകൻ അടിച്ച് പൊട്ടിച്ചതായി പരാതി

 


കണ്ണൂർ (പരിയാരം ): എട്ടാംക്ലാസുകാരിയുടെകൈ അധ്യാപകന്‍ അടിച്ച് പൊട്ടിച്ചു. പാച്ചേനി ഗവ.ഹൈസ്‌ക്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന വായാട്ടെ കെ.പി.സിദ്ദിക്കിന്റെ മകള്‍ സുഹൈലയെയാണ് സാമൂഹ്യശാസ്ത്രം പഠിക്കുപ്പിക്കുന്ന അധ്യാപകന്‍ മുരളി മര്‍ദ്ദിച്ചതെന്നാണ് പരാതി. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം നടന്നതെങ്കിലും ഒരുമണിയോടെയാണ് സ്‌ക്കൂള്‍ അധികൃതര്‍ കുട്ടിയുടെ വീട്ടില്‍ വിവരമറിയിച്ചത്. ഉടന്‍ തന്നെ സ്‌ക്കൂളിലെത്തിയ രക്ഷിതാക്കള്‍ സുഹൈലയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു. നോട്‌സ് എഴുതി പൂര്‍ത്തിയാക്കാത്തതിന് അധ്യാപകന്‍ അടിച്ചതിനാല്‍ കൈയില്‍ നീരുവെച്ച് കുട്ടി കരയുന്നതായാണ് സ്‌ക്കൂള്‍ അധികൃതര്‍ വീട്ടില്‍ അറിയിച്ചത്. പോലീസില്‍ പരാതി നല്‍കിയതായി രക്ഷിതാവ് പറഞ്ഞു. അതേസമയം നോട്ട്സ് എഴുതാത്ത കുറച്ച് കുട്ടികളെ അധ്യാപകൻ ശിക്ഷിച്ചിരുന്നു. സുഹൈലയെയും ശിക്ഷിച്ചിരുന്നതായും കുട്ടി നേരത്തെ കയ്യിൽ പ്ലാസ്റ്റർ ഇട്ടിരുന്നു എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..