കട കത്തി നശിച്ചു





ഉളിക്കൽ : മണിപ്പാറയിൽ കട കത്തിനശിച്ചു. മണിപ്പാറയിലെ ഹസൻ സ്റ്റോറാണ് തീപിടിച്ച് കത്തിനശിച്ചത്. കടയിലുണ്ടായിരുന്ന ഫ്രിഡ്ജ്, ഫോട്ടോസ്റ്റാറ്റ് മെഷീൻ, പലചരക്കുകൾ ഉൾപ്പെടെ കത്തി നശിച്ചു. ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. തിങ്കളാഴ്ച വെളുപ്പിന് 1.30 യോടെ ആണ് സംഭവം. കടയിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ രാത്രിയിൽ തന്നെ പോലീസിനെ അറിയിക്കുക ആയിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇരിട്ടി ഫയർ ഫോഴ്സ് എത്തി തീ അണച്ചു. സീനിയർ ഫയർ ഫോഴ്സ് ഓഫിസർ മെഹ്‌റൂഫിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ അനീഷ് മാത്യു, അരുൺ കുമാർ, അനൂപ്, റോബിൻ, ഡ്രൈവർ അനു എന്നിവർ ചേർന്നാണ് തീ അണച്ചത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.