ചിറക്കൽ : ശിശുദിനത്തിൽ കുട്ടികൾ മാലിന്യത്തിനെതിരെ.

 




ചിറക്കൽ പഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ ആരംഭിച്ചു.



ചിറക്കൽ ഫോക് ലോർ അക്കാദമി: മാലിന്യമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ ഹരിത സഭ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.സി ജിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 184 കുട്ടികളും 15 നോഡൽ ആഫീസർമാരും ഗ്രാമ പഞ്ചായത്ത് ഭാരവാഹികളും പങ്കെടുത്തു. ഹരിത സഭക്ക് കുമാരി . അമാന സ്വാഗതം പറഞ്ഞു - കുമാരി ഷഹല ഷെറിൻ അധ്യക്ഷയായി. പഞ്ചായത്ത് തല ശുചിത്വ റിപ്പോർട്ട് രാമനുണ്ണി അവതരിപ്പിച്ചു ആരോമൽ ഹരിത സഭയുടെ ലക്ഷ്യങ്ങൾ അവതരിപ്പിച്ചു ഓരോ വിദ്യാലയവും തങ്ങളുടെ വിദ്യാലയത്തിന്റെ ശുചിത്വ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. സഭയിൽ പങ്കെടുത്ത ഓരോ വിദ്യാലയവും ചർച്ചയിൽ പങ്കു ചേർന്നു. വിവിധ ആശയ ങ്ങൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി.ശ്രുതി, വൈസ് പ്രസിഡൻറ് ശ്രീ. അനിൽ കുമാർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ശ്രീമതി.വത്സല, ശ്രീമതി. മോളി, പഞ്ചായത്ത്‌ സെക്രട്ടരി ശ്രീ.രതീഷ്കുമാർ , അസിസ്റ്റന്റ് സെക്ടരി ശ്രീ. ജോർജ് തുടങ്ങിയവർ ആശംസകൾ നേർന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??