പ്രശസ്ത സിനിമാ താരം സുബ്ബലക്ഷ്മിഅമ്മാൾ (87) വിടവാങ്ങി....

 


തിരുവനന്തപുരം ജവഹർ ബാലഭവനിൽ 27 വർഷക്കാലത്തോളം സംഗീതാധ്യാപികയായി ജോലി നോക്കിയ അമ്മാൾ ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു. ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം "ഹോർലിക്സിന്റെ" ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്. രഞ്ജിത്ത് സംവിധാനവും സിദ്ധിക് നിർമ്മാണവും നിർവ്വഹിച്ച സൂപ്പർഹിറ്റ് ചിത്രമായ "നന്ദന"ത്തിലെ വാല്യക്കാരി മുത്തശ്ശിമാരിലൊരുവളായാണ് മലയാള സിനിമയിൽ ആദ്യമായി സുബ്ബലക്ഷ്മി തുടക്കം കുറിക്കുന്നത്. തുടർന്ന് ഏറെ സിനിമകളിൽ മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു. സിനിമയിൽ മാത്രമല്ല ഏറെ ടെലിവിഷൻ പരമ്പരകളിലും ടോക്ക് ഷോകളിലുമൊക്കെ ശ്രദ്ധേയമായ പങ്കാളിത്തമുള്ള സുബ്ബലക്ഷ്മി 'കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം, രാപ്പകൽ' തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. മേരിക്കുണ്ടൊരു കുഞ്ഞാടിൽ ഗാനമാലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടു.

ആ വർണ്ണാഭമായ ഓർമ്മകൾക്ക്‌ മുന്നിൽ ആദരാഞ്ജലികൾ 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.