ദുബായിലെ കറാമയിൽ കഴിഞ്ഞമാസം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരു കണ്ണൂർ സ്വദേശി കൂടി മരിച്ചു

 



ദുബായ്: ദുബായിലെ കറാമയിൽ കഴിഞ്ഞമാസം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരു കണ്ണൂർ സ്വദേശി കൂടി മരിച്ചു. തലശ്ശേരി പുന്നാൽ സ്വദേശി നഹീൽ നിസാറാ(26)ണ് മരണപ്പെട്ടത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി ദുബയ് റാശിദ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന നഹീൽ നിസാർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.


ഒക്ടോബർ 17ന് അർധരാത്രിയാണ് കറാമ ബിൻ ഹൈദർ കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി യഅ്ഖൂബ് അബ്ദുല്ല, പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി നിധിൻദാസ് എന്നിവർ നേരത്ത മരണപ്പെട്ടിരുന്നു.


ഡമാക്ക് ഹോൾഡിങ് ജീവനക്കാരനായ നിഹാൽ തലശ്ശേരി പുന്നാൽ കഴിച്ചാൽ പൊന്നബത്ത് പൂഴിയിൽ നിസാർ ഷഹൂറ ദമ്പതികളുടെ മകനാണ്. മൃതദേഹം ദുബയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരു യുവാവ് കൂടി ആശുപ്രതിയിൽ ചികിൽസയിലാണ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.