തളിപ്പറമ്പ് മണ്ഡലം നവകേരള സദസ് ഉണ്ടപ്പറമ്പ് മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

 




തളിപ്പറമ്പ : കരിങ്കൊടി കാട്ടി ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ല നവകേരള സദസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിങ്കൊടി കാട്ടാൻ നേതൃത്വം കൊടുത്തവർക്ക് അതറിയാമെന്നും പരിപാടിയുടെ ശോഭ കെടുത്താനുള്ള അജണ്ടയാണ് ഇതിന് പിന്നിലെന്നും സർക്കാരിനെ പിന്തുണയ്ക്കുന്നവർ അതിൽ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം നവകേരള സദസ് ഉണ്ടപ്പറമ്പ് മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജനങ്ങൾ നവകേരള സദസ് ഏറ്റെടുത്തു കഴിഞ്ഞു. ഓരോ പരിപാടികളിലെയും പങ്കാളിത്തം അതാണ് തെളിയിക്കുന്നത്. നാടിൻ്റെ ഭാവി ഉറപ്പു നൽകുന്ന സന്ദേശമായാണ് പരിപാടിയെ ജനങ്ങൾ കാണുന്നത്. ആരോഗ്യ കമായ വളർച്ച കേരളത്തിൽ ഉണ്ടാക്കുക, ഭാവി കൂടുതൽ സമൃദ്ധമാക്കുന്ന, ആധുനിക കാലത്തിന് അനുസൃതമായ വികാസം പ്രാപിച്ച ഒരു നാടായി കേരളം മാറുമെന്ന സന്ദേശം ഉൾക്കൊണ്ടു കൊണ്ടാണ് ജനങ്ങൾ പരിപാടിയിലേക്ക് എത്തുന്നത്. ഇത് പലർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. അതിൻ്റെ ഭാഗമായാണ് മാടായിയിൽ പരിപാടി കഴിഞ്ഞു വരുന്ന വഴി ചിലർ കരിങ്കൊടി കാട്ടിയത്. കരിങ്കൊടി കാട്ടി ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ല നവകേരള സദസ്. അത് അതിന് നേതൃത്വം നൽകുന്നവർക്ക് അറിയാം. ഇത്തരം സന്ദർഭങ്ങളിൽ സർക്കാരിനെ ഇഷ്ടപ്പെടുന്നവർ സ്വാഭാവികമായും വല്ലാത്ത രീതിയിൽ പ്രതികരിക്കും. അത് ഉയർത്തിക്കാട്ടി പരിപാടിയുടെ ശോഭ കെടുത്താമെന്നുള്ള നിഗൂഢ അജണ്ടയാണ് അവർ നടപ്പിലാക്കിയത്. ഈ അവസരത്തിൽ എൽ.ഡി.എഫ് സർക്കാരിനെ പിന്തുണക്കുന്നവരോട് അഭ്യർത്ഥിക്കാനുള്ളത് അത്തരം നിഗൂഢ അജണ്ടയിൽ വീണുപോകരുതെന്നും എല്ലാവരും സംയമനം പാലിക്കണമെന്നുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനയ്യായിരത്തിലേറെ ആൾക്കാരാണ് നവകേരള സദസിന്റെ ഭാഗമായി ഉണ്ടപ്പറമ്പ് മൈതാനിയിൽ എത്തിയത്.


വികലാംഗർക്കും മുതിർന്ന പൗരന്മാർക്കുമുൾപ്പെടെ ഒരുക്കിയ 10 കൗണ്ടറുകളിൽ നിന്നായി 2260 പരാതികളാണ് തളിപ്പറമ്പ് മണ്ഡലം നവകേരള സദസിൽ ലഭിച്ചത്. എം.വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ആർ.ഡി.ഒ ഇ.പി മേഴ്സി സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, വി.എൻ വാസവൻ, പി.പ്രസാദ് സംസാരിച്ചു. ഭൂരേഖ തഹസിൽദാർ ചന്ദ്രശേഖരൻ നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം