പുല്ലൂപ്പിയിലെ വാഹനാപകടത്തിൽ വയോധികൻ മരണപ്പെട്ട സംഭവം: അധികാരികൾ മറുപടി പറയണമെന്ന് കോൺഗ്രസ്

 


കണ്ണാടിപ്പറമ്പ്: അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ ദിവസം പുല്ലൂപ്പിയിലെ റോഡ് അപകടത്തിൽ മരണപ്പെട്ട വ്യക്തിയുടെ മരണത്തിന് അധികാരികൾ മറുപടി പറയണമെവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ പി.ഡബ്ല്യു.ഡി അധികൃതർ, എം.എൽ.എ, പഞ്ചായത് അധികൃതർ എന്നിവർക്ക് പരാതി നൽകി. പ്രസ്തുത ദുരന്തത്തിന് ഉത്തരവാദികൾ ഇവിടുത്തെ ഭരണകൂടമാണെന്നും ആഴ്ചയിൽ ഒരു അപകടമെങ്കിലും സ്ഥിരമായി സംഭവിക്കുന്ന ഈ മേഖലയിൽ ഇതുവരെ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കേണ്ടത് ഇവിടുത്തെ അധികൃതരാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. പുല്ലൂപ്പി ക്രിസ്ത്യൻ പള്ളി തൊട്ട് പുല്ലൂപ്പിക്കടവ് വരെയുള്ള ഇടുങ്ങിയ റോഡിലൂടെ ആയിരക്കണക്കിന് വാഹനങ്ങൾ ഇരച്ചു പായുമ്പോൾ ജീവനടക്കിപ്പിടിച്ച് ഓടി ഒളിക്കേണ്ട അവസ്ഥയിലാണ് ജനം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ഒളിച്ചു കളി അവസാനിപ്പിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്ന് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം