പൂർവ്വ വിദ്യാർഥി ക്ലാസ് മുറികളിൽ കയറി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.





തൃശ്ശൂർ സ്കൂ‌ളിൽ തോക്കുമായി എത്തിയ പൂർവ വിദ്യാർഥി ക്ലാസ് മുറികളിൽ കയറി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിലാണ് പൂർവ വിദ്യാർഥി എയർ ഗണ്ണുമായെത്തി വെടിയുതിർത്തത്.


സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ക്ലാസ് മുറികളിൽ കയറി തോക്കെടുത്ത് മൂന്ന് തവണ വെടിയുതിർക്കുകയും ആയിരുന്നു. ചൊവ്വാഴ്‌ച രാവിലെ 10.15-ഓടെ ആയിരുന്നു സ്‌കൂളിനെ നടുക്കിയ സംഭവം.


പത്ത് മണിയോടെ സ്‌കൂളിലെത്തിയ പൂർവ വിദ്യാർഥി ആദ്യം സ്റ്റാഫ് റൂമിലാണ് എത്തിയത്. രണ്ട് കൊല്ലം മുൻപ് പഠനം നിർത്തി പോയപ്പോൾ തൻ്റെ തൊപ്പി ഇവിടെ വാങ്ങി വെച്ചിട്ടുണ്ടെന്നും അത് തിരികെ വേണമെന്നും ആയിരുന്നു ഇയാളുടെ ആവശ്യം.


ചില അധ്യാപകരെയും പേരെടുത്ത് തിരക്കി. തുടർന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തി. സ്കൂ‌ൾ കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഇതിന് പിന്നാലെയാണ് ഇയാൾ കൈയിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് തോക്ക് പുറത്തെടുത്തത്. തുടർന്ന് ക്ലാസ് മുറികളിൽ അതിക്രമിച്ച് കയറി വെടി ഉതിർക്കുക ആയിരുന്നു.


സംഭവത്തിന് ശേഷം സ്‌കൂളിന്റെ മതിൽ ചാടി രക്ഷപ്പെട്ട ഇയാളെ പോലീസ് സംഘം പിന്തുടർന്ന് കസ്റ്റഡിയിൽ എടുത്തു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.