സെപ്റ്റംബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍





തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് (2026 സെപ്റ്റംബര്‍ 24, വ്യാഴാഴ്ച)മുതല്‍ ആരംഭിക്കും. പെന്‍ഷന്‍ തുക ഗുണഭോക്താക്കളിലേക്ക് പൂര്‍ണ്ണമായും എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്. ഓരോ മാസത്തെയും പെന്‍ഷന്‍ കുടിശ്ശികയില്ലാതെ അതാത് മാസങ്ങളില്‍ തന്നെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് ധനവകുപ്പ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??