പി. കൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് ബാലകൃഷ്ണൻ പാപ്പിനിശ്ശേരിക്ക്.
കണ്ണപുരം - കീഴറയിലെ പി. കൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥo ഏർപ്പെടുത്തിയ 4- മത് അവാർഡ് ബാലകൃഷ്ണൻ പാപ്പിനിശ്ശേരിക്ക് ലഭിച്ചു.
കൃഷ്ണൻ മാസ്റ്ററുടെ ചരമദിനമായ ഒക്ടോബർ 6 ന് കീഴറ വിജ്ഞാന പോഷിണി വായനശാലയും, ജ്വാല തീയ്യേറ്റ്ഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങിൽ വച്ച് കരിവെള്ളൂർ മുരളി അവാർഡ് ദാനം നിർവഹിക്കും. 10,000 രൂപയും, പ്രശസ്തി പത്രവും, ശില്പവും അടങ്ങിയതാണ് അവാർഡ്.60 വർഷത്തോളമായി നാടക രംഗത്തും, നിരവധി സിനിമ, സീരിയൽ, കോമഡി ഷോ, ടെലിഫിമുകൾ എന്നിവയിലെ അഭിനയവും പരിഗണിച്ചാണ് അവാർഡിന് അർഹമായത്.പത്രസമ്മേളനത്തിൽ ജൂറി അംഗങ്ങൾ ആയ ടി. പി. വേണുഗോപാലൻ മാസ്റ്റർ, ടി. കെ. ദിവാകരൻ, പി. പവിത്രൻ, വി. ചന്ദ്രൻ, കെ കെ സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു.

Comments
Post a Comment