കുളത്തിലെ ഗുഹയിൽ കുടുങ്ങി പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 



മലപ്പുറം വീടിനടുത്തുള്ള കുളത്തില്‍ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തിരൂര്‍ തൃപ്പങ്ങോട് പൊയിലിശ്ശേരി സ്വദേശി നസീം-റൗളാബി ദമ്പതികളുടെ മകന്‍ നിബിന്‍ ഷാന്‍ (15) ആണ് ദാരുണമായി മരിച്ചത്. വീട്ടില്‍ നിന്ന് ബന്ധുവിന്‍റെ മകനോടൊപ്പം പൊയിലിശ്ശേരി പള്ളിക്ക് സമീപമുള്ള കുളത്തിലേക്ക് കുളിക്കാന്‍ പോയതായിരുന്നു നിബിന്‍. വൈകുന്നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കുളത്തിനകത്തെ ഗുഹയില്‍ കുടുങ്ങിപ്പോയ നിലയിലായിരുന്നു. ഉടനെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.


മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് തിരൂര്‍ ആലത്തിയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഹോദരങ്ങള്‍: മുഹമ്മദ് അദ്‌നാന്‍, മുഹമ്മദ് അര്‍ഷാന്‍, ആയിശ ആലിയ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.