ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിന്നും യാത്രക്കാരൻ്റെ പണമടങ്ങിയ ബാഗ് കവർന്ന മോഷ്ടാവ് അറസ്റ്റിൽ

 


പന്നിയൂർ:ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിന്നു പണമടങ്ങിയബാഗും മൊബൈല്‍ ഫോണും കവര്‍ന്ന മോഷ്ടാവ്പോലീസ് പിടിയില്‍. 

ഏര്യം കണാരംവയലിലെ സന്തോഷ് ഐസക്(48)നെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി വി.വി.മനോജിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

അഞ്ച് അടിപിടികേസുകളിലും ഒരു കൊാലക്കേസിലും പ്രതിയാണ് ഇയാള്‍.

ഇന്ന് ഉച്ചയോടെ എടക്കോത്തുവെച്ചാണ് ഇയാളെ പോലീസ് തന്ത്രപരമായി വലയിലാക്കിയത്. 

പന്നിയൂരിലെ കസ്തൂരിപ്പറമ്പില്‍ വീട്ടില്‍ കെ.കെ.ജലീലിന്റെ 12,000 രൂപയും മൊബൈല്‍ഫോണും രണ്ട് ആധാര്‍ കാര്‍ഡും അടങ്ങിയ ബാഗ് ജൂലായ്-17 ന് പുലര്‍ച്ചെ 3.30 നും 3.45 നും ഇടയിലുള്ള സമയത്താണ് ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെച്ച് ഇയാള്‍ കവര്‍ച്ച ചെയ്തത്.

ഇതിന്റെ സി.സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. 

ഐ.പി എം.അജിത്കുമാര്‍, എസ്.ഐ പി.യദുകൃഷ്ണന്‍, എസ്.ഐ കെ.പി.മനോജ്, സീനിയര്‍ സി.പി.ഒ മാരായ പി.വി.വിജേഷ്, കമലേഷ് , സ്‌ക്വാഡ് അംഗങ്ങളായ ടി.വി.വിജേഷ്, പ്രമീഷ്, ഡ്രൈവര്‍ സി.പി.ഒ രമേശന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.