എംഡിഎംഎ കേസിൽ അറസ്റ്റിലായ ടീച്ചറെ പിരിച്ചു വിട്ടു; ലഹരിക്കാർക്ക് 'സമഗ്ര ശിക്ഷ'

 




എംഡിഎംഎ കേസിൽ അറസ്റ്റിലായ ടീച്ചറെ പിരിച്ചു വിട്ടു; ലഹരിക്കാർക്ക് 'സമഗ്ര ശിക്ഷ'

കോഴിക്കോട് പേരാമ്പ്രയിൽ എംഡിഎംഎയുമായി അറസ്‌റ്റിലായ അധ്യാപിക കീർത്തനയെ പിരിച്ചുവിട്ട് ഉത്തരവ്. പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്‌റ്റ് അധ്യാപികയായ കീർത്തനയെ പിരിച്ചു വിടാൻ സമഗ്ര ശിക്ഷാ അഭിയാൻ ‌സ്റ്റേറ്റ് പ്രൊജക്ട‌റാണ് നിർദേശിച്ചത്.


കീർത്തനയ്ക്കൊപ്പം പിടിയിലായ ചെരുവാളൂർ സ്കൂളിലെ ടീച്ചർ കാവ്യയെയും പിരിച്ചുവിടും.


എംഡിഎംഎ വിൽപനയ്ക്ക് ഉപയോഗപ്പെടുത്തിയത് ടീച്ചർമാരുടെ അക്കൗണ്ട്‌, എത്തിയത് ലക്ഷങ്ങൾ 👇👇


വടകര: എംഡിഎംഎ ഇടപാടുകളുടെ പണം അക്കൗണ്ടിലൂടെ വാങ്ങിയ ഒരു യുവതി കൂടി വടകര പോലീസിന്റെ പിടിയിൽ.
പേരാമ്പ്ര ബി ആർ സിയിലെ സ്‌പെഷ്യൽ എജുക്കേറ്റർ കൂരാച്ചുണ്ട് ചെറുക്കാടിലെ കൊല്ലനാരി കെ കാവ്യയെ (29) ആണ് വടകര എസ്ഐ പി ഷമീറും സംഘവും പിടികൂടിയത്.
ബാലുശ്ശേരിയിലാണ് ഇവർ ഇപ്പോൾ താമസം. ജൂലായ് 11ന് ഇതേ കുറ്റത്തിന് കാവ്യയുടെ സുഹൃത്തും പേരാമ്പ്ര ബി ആർ സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയുമായ മരുതോങ്കര സ്വദേശിനി കീർത്തനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കീർത്തനയുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാവ്യയിലേക്ക് എത്തിയത്. എം ഡി എം എ ആവശ്യക്കാർ കീർത്തനയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. പണം ലഭിച്ചാൽ ആവശ്യക്കാർക്ക് ഫോണിൽ ലൊക്കേഷൻ അയച്ചു നൽകും. ഇവിടെ എത്തിയാൽ മറ്റൊരാൾ എത്തി എം ഡി എം എ കൈമാറുന്നതാണ് രീതി.
എംഡിഎംഎ വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് കീർത്തന പ്രവർത്തിച്ചിരുന്നത്. കീർത്തനയുടെ അക്കൗണ്ടിൽ എത്തുന്ന പണം കാവ്യയുടെ അക്കൗണ്ടിലേക്കാണ് പോയിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ലക്ഷങ്ങൾ ഇങ്ങനെ കൈമാറിയിട്ടുണ്ട്.
2000 രൂപ വീതമാണ് കീർത്തനയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നത്. ഇത് വലിയ തുകയായാൽ കാവ്യയുടെ അക്കൗണ്ടിലേക്ക് കൈമാറും. അല്ലാതെയും കാവ്യയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എം ഡി എം എ വിതരണക്കാരുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ സംശയം. ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വടകര സ്വദേശി സഫ്‌വാൻ എന്ന യുവാവിനെ എം ഡി എം എയുമായി പിടികൂടിയ കേസിന്റെ അന്വേഷണമാണ് കാവ്യയിൽ എത്തി നിൽക്കുന്നത്. സഫ് വാൻ എം ഡി എം എ ലഭിക്കാൻ പണം അയച്ചു നൽകിയത് കീർത്തനയുടെ അക്കൗണ്ടിലേക്കാണ്. തുടർന്ന് കീർത്തനയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒട്ടേറെപ്പേർ ഇത്തരത്തിൽ പണം അയച്ചതായി കണ്ടെത്തി.
നോട്ടീസ് നൽകി വിളിപ്പിച്ച് ചോദ്യം ചെയ്ത ശേഷമാണ് പോലീസ് കാവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്പി മെറിൻ ജോസഫിന്റെ മേൽനോട്ടത്തിൽ വടകര ഇൻസ്‌പെക്ടർ എ വി ദിനേശ്, എസ്ഐ പി. ഷമീർ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. എഎസ്ഐമാരായ കെ കെ സിജേഷ്, എം പി ഷീന, ഷീബ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.