കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വീടുകളിലേക്ക് ഒരു ഓട്ടോ എങ്കിലും എത്താനുള്ള വഴി ലഭിക്കുവാൻ സാഹചര്യം ഒരുക്കുന്ന പരിപാടി ബഹു.കണ്ണൂർ ജില്ല കളക്ടർ പി വിഷ്ണുരാജ് IAS ഉദ്ഘാടനം ചെയ്തു.
വീട്ടിലേക്കൊരോട്ടോ ലോഞ്ചിംഗ് കഴിഞ്ഞു.
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വീടുകളിലേക്ക് ഒരു ഓട്ടോ എങ്കിലും എത്താനുള്ള വഴി ലഭിക്കുവാൻ സാഹചര്യം ഒരുക്കുന്ന പരിപാടി ബഹു.കണ്ണൂർ ജില്ല കളക്ടർ പി വിഷ്ണുരാജ് IAS ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം ബിന്ദു സ്വാഗതവും പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ അധ്യക്ഷതയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള നന്ദിയും പറഞ്ഞു. പയ്യാവൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സാജു സേവ്യർ, വൈസ് പ്രസിഡൻ്റ് എം.വി സുശീല, ടി രാജൻ,എം.വി പങ്കജാക്ഷൻ, കെ നാണു , കെ പ്രീയേഷ് കുമാർ , ഇ.പി.ആർ വേശാല, പി പുരുഷോത്തമൻ മാസ്റ്റർ , പി.കെ വിനോദ് , എ അബ്ദുൾ ഖാദർ മൗലവി എന്നിവർ സംസാരിച്ചു. ജൂലൈ 10 ആഗസ്ത് 10 വരെ ഒന്നാം ഘട്ടം അപേക്ഷ പഞ്ചായത്തിൽ സ്വീകരിക്കും. ഈ പദ്ധതി സംസ്ഥാനത്ത് ആകെ ശ്രദ്ധേയമായ പരിപാടിയാണിതെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കളക്ടർ സംസാരിച്ചു


Comments
Post a Comment