ചെലേരി : യുവത ഏറ്റെടുത്ത് യൂത്ത് ലീഗ് കാമ്പയിൻ

 



ചേലേരി: സംഘടന ഹൃദയങ്ങളിലേക്ക് എന്ന പ്രമേയത്തിൽ മുസ് ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന സംഘടന ക്യാമ്പയിൻ കൊളച്ചേരി പഞ്ചായത്തിൽ സജീവമായി. കാമ്പയിന്റെ ഭാഗമായി കാരയാപ്പിൽ നടന്ന യുവ ജന സംഗമം യൂത്ത് ലീഗ് മണ്ഡലം ട്രഷറർ ജാബിർ പാട്ടയം ഉദ്ഘാടനം ചെയ്തു. ജാബിർ കാരയാപ്പ് അധ്യക്ഷത വഹിച്ചു. കെ കെ അബ്ദു റൗഫ് സ്വാഗതവും നിസാമുദ്ധീൻ അസ് അദി നന്ദിയും പറഞ്ഞു. കെ ശാഹുൽ ഹമീദ്, കെ സി മുഹമ്മദ് കുഞ്ഞി പാമ്പുരുത്തി, ജമാൽ സി എം കെ, ഇസ്മായിൽ കായച്ചിറ, കെ പി അബ്ദു നാസർ, പി കെ മുഹമ്മദ്, ഇബ്രാഹിം കെ സംബന്ധിച്ചു. യൂത്ത് ലീഗ് കാരയാപ്പ് ശാഖ ഭാരവാഹികളായി കെ.കെ. അബ്ദു റൗഫ് (പ്രസിഡന്റ്‌ ), ജലാലുദ്ദീൻ പി.വി, നജാഷ് പി.കെ, ഹാഫിള് എം (വൈസ് പ്രസിഡന്റ്‌ ), നിസാമുദ്ദീൻ അസ് അദി (ജന.സെക്രട്ടറി), മുഹമ്മദ് താഹ കെ പി, മുഹമ്മദ് റസിൻ കെ, മുഹമ്മദ് റാസി കെ (ജോ. സെക്രട്ടറി), മഹറൂഫ് കെ.കെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. പാമ്പുരുത്തി ശാഖയിലാണ് മണ്ഡലം തല ഉദ്ഘാടനം നടന്നത്. തുടർ ദിവസങ്ങളിൽ മറ്റു ശാഖയിലും പ്രവർത്തക സംഗമങ്ങൾ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.