മുൻ പ്രവാസിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 



കാഞ്ഞങ്ങാട്▾ മുൻ പ്രവാസിയായ യുവാവിനെ വീടിന് ഉള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി കല്ലിങ്കാലിലെ കൃഷ്ണന്റെയും ശാരദയുടെയും മകൻ കെ പി കൃപേഷ് (38) ആണ് മരിച്ചത്.


ശനിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് കൃപേഷിനെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളോളം വിദേശത്തായിരുന്ന കൃപേഷ് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഗൾഫിൽ നിന്നും ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയത്.


സംഭവമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു.


ശ്രദ്ധിക്കുക: മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ സഹായത്തിനായി സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ്‌ ലൈൻ നമ്പറായ 1056 ലോ, 0471-2552056 എന്ന നമ്പറിലോ ബന്ധപ്പെടുക. ടോൾ ഫ്രീ കൗൺസിലിങ് സേവനങ്ങൾ ലഭ്യമാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.