കണ്ണൂർ : ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

 



കണ്ണൂർ: പാനൂരിനടുത്ത പൂക്കോമിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 16 വയസുകാരൻ മുങ്ങിമരിച്ചു. ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അദ്വൈത് (16) ആണ് ശനിയാഴ്ച പകൽ 12 മണിയോടെ മുങ്ങിമരിച്ചത്.പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രക്കുളത്തിലായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. എറണാകുളം പെരുമ്പാവൂർ മുടക്കുഴ പുതിയടത്ത് ചാലിൽ അനിൽകുമാറിന്റെയും ദിവ്യ കെ. ദിവാകരന്റെയും (ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ്, പെരിങ്ങളം വെറ്റിനറി ആശുപത്രി) മകനാണ് അദ്വൈത്. നിലവിൽ ഇവർ അണിയാരം മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം ഇളയടത്ത് താഴെ കുനിയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

ശനിയാഴ്ച ഉച്ചയോടെ അദ്വൈത് ക്ഷേത്രക്കുളത്തിൽ കുളിക്കാനായി ഇറങ്ങിയപ്പോൾ ഇളയ സഹോദരനും അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ കാശിനാഥും ഒപ്പമുണ്ടായിരുന്നു. എന്നാൽ, കുളിക്കുന്നതിനിടയിൽ അദ്വൈത് വെള്ളത്തിൽ മുങ്ങിത്താഴ്ന്നത് കുട്ടിയായ കാശിനാഥിന് പെട്ടെന്ന് മനസ്സിലായിരുന്നില്ല. ജ്യേഷ്ഠനെ കുളത്തിൽ കാണാതായതോടെ പരിഭ്രാന്തനായ കുട്ടി ഓടിച്ചെന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി അദ്വൈതിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.