എറണാകുളത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു.
എറണാകുളത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് പാടിയോട്ടുചാൽ വങ്ങാട് സ്വദേശിയായ വി.വി. സിദ്ധാർത്ഥാണ് (21) മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് സിദ്ധാർത്ഥ് ഓടിച്ച ബൈക്ക് ഇലക്ട്രിക്ക് തൂണിൽ ഇടിച്ച് അപകടമുണ്ടായത്. എറണാകുളം വില്ലിംഗ്‌ടൺ അയർലൻ്റിൽ നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് അപകടം. ഹോട്ടൽ മാനേജ്‌മെൻറ് പഠനം പൂർത്തിയാക്കി എറണാകുളം താജ് ഹോട്ടലിൽ ട്രെയിനിയായിരുന്നു.
അച്ഛൻ: തോളൂർവീട്ടിൽ മുരളീധരൻ. മാതാവ്: വി.വി. ലളിത. സഹോദരി: സിന്ദുര. സംസ്ക്കാരം വെള്ളിയാഴ്ച (17/07/26) 10ന് പാടിയോട്ടുചാൽ വങ്ങാട്ടെ വീട്ടുവളപ്പിൽ.

Comments
Post a Comment