കണ്ണൂർ നഗരത്തിൽ സ്‌കൂൾ ബസ് തകർത്ത നിലയിൽ.

 



കണ്ണൂർ പയ്യാമ്പലം ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബസ്സിൻ്റെ ചില്ലുകളാണ് തകർത്തത്.


കെ സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ്സാണ് രാവിലെ ആറോടെ തകർത്ത നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ കെട്ടിടത്തിൻ്റെ ജനൽ ചില്ലും തകർത്തിട്ടുണ്ട്.


സ്‌കൂൾ അധികൃതരുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ച് വരികയാണ്. കുട്ടികളെ കൊണ്ടുപോയി ഇറക്കിയ ശേഷം സ്‌കൂൾ കോംപൗണ്ടിൽ നിർത്തിയിട്ട ബസ്സാണ് തകർത്തത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.