കണ്ണൂർ : ജോലിക്കിടെകടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു
പയ്യാവൂരിൽ ജോലിക്കിടെകടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു
കണ്ണൂർ:പയ്യാവൂരിൽ ജോലിക്കിടെ കടന്നൽ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.
തെങ്ങ് കയറ്റ തൊഴിലാളി യായ പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) യാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടാൻ കയറിയപ്പോഴാണ് കടന്നൽ കുത്തേറ്റത്.
തുടർന്ന് നാട്ടുകാർ പയ്യാവൂർ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷമാണ് സജിക്ക് കടന്നൽ കുത്തേറ്റത്.

Comments
Post a Comment