ചെങ്ങളായി : റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ



ചെങ്ങളായി▾ കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ. ബുധൻ രാത്രിയാണ് ഇയാൾ പുലിയെ കണ്ടതെന്നാണ് വിവരം.


ചെങ്ങളായി പഞ്ചായത്ത് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് രാവിലെ മുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്.


തളിപ്പറമ്പ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള വനം വകുപ്പിൻ്റെ സംഘമാണ് തിരച്ചിൽ നടത്തുന്നത്. നേരത്തെ ചുഴലിയിൽ പുലിയെ കണ്ടതായി സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.    


പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും പരിഭ്രാന്തി പടർത്തും വിധത്തിലുള്ള വിവരങ്ങൾ പ്രചരിപ്പിക്കാതെ ശ്രദ്ധിക്കാനും പഞ്ചായത്ത് അധികൃതർ അഭ്യർഥിച്ചു.


#chengalayi #LocalNews #leopard

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??