ആലപ്പുഴയിൽ ഹൗസ്‌ബോട്ടിൽ നിന്ന് കായലിൽ വീണ സ്പാ ജീവനക്കാരി മരിച്ചു

 



തമിഴനാട് വെള്ളൂർ സ്വദേശിനി ശരണ്യ രാധാകൃഷ്ണൻ (34) ആണ് മരിച്ചത്.


ചൊവ്വാഴ്ച രാത്രി 11.50നായിരുന്നു സംഭവം. 


തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പമാണ് ശരണ്യയും അസം സ്വദേശിനിയായ മറ്റൊരു യുവതിയും ആലപ്പുഴയിൽ ഹൗസ്‌ബോട്ട് സവാരിക്കായി എത്തിയത്. 


പുന്നമടയിലെ ഒരു സ്പായിലെ ജീവനക്കാരികളാണ് യുവതികൾ.


സ്പായിലെത്തിയ യുവാക്കൾക്കൊപ്പം ഹൗസ്ബോട്ടിൽ സഞ്ചരിക്കാനെത്തിയതായിരുന്നു ഇരുവരും. 


കരയിലേക്ക് ഇറങ്ങാൻ രാത്രിയിൽ ഇവർ സഞ്ചരിച്ച ഹൗസ്‌ബോട്ടിൽ നിന്ന് മറ്റൊന്നിലേക്ക് കയറുന്നതിനിടെ യുവതി കായലിലേക്ക് വീഴുകുയായിരുന്നു. 


തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.