കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി.



കുവൈത്ത് സിറ്റി: കണ്ണൂർ, പെരളശ്ശേരി ഐവർകുളത്ത് ഒതേനൻ ചാലിൽ പുത്തൻപുരയിൽ പി.പി. ശ്രീജേഷ്(43) കുവൈത്തിൽ നിര്യാതനായി. അച്ഛൻ പരേതനായ കൊക്കാ പ്രത്ത് ശ്രീധരൻ. അമ്മ പി.പി. രമ. ഭാര്യ സജിഷ വി.കെ, മകൾ ആരാധ്യ. സഹോദരി സീമ.

മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കല കുവൈറ്റിന്റെ നേതൃത്വത്തിൽ പൂർത്തിയായി. ഭൗതികശരീരം ഉച്ചക്ക് 01:30 മുതൽ 02:00 മണിവരെ അൽ സബാഹ് ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കും, വൈകീട്ട് 05:20 നുള്ള എയർ അറേബ്യ വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോകും, എയർപോർട്ടിൽ നിന്നും നോർക്ക ആംബുലൻസ് സഹായത്തോടെ വീട്ടിലെത്തിക്കും. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കടമ്പൂർ മാളികപ്പറമ്പ് ശ്മശാനത്തിൽ വെച്ചു നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??