പുതിയതെരു : കെ അബ്ദുൽ സലാം ഹാജിയുടെ വിയോഗം- പുതിയതെരു വ്യാപാര ഭവനിൽ അനുശോചന യോഗം സംഘടിപ്പിച്ചു

 

കെ അബ്ദുൽ സലാം ഹാജിയുടെ വിയോഗത്തിൽ അനുശോചിച്ചു പുതിയതെരു വ്യാപാര ഭവനിൽ നടന്ന അനുശോചന യോഗത്തിൽ ചിറക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എസ് എൽ പി മുഹമ്മദ് കുഞ്ഞി സംസാരിക്കുന്നു


 പുതിയതെരു : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയതെരു യൂണിറ്റ് പ്രസിഡണ്ടും പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി ചെയർമാനുമായ കെ അബ്ദുൽസലാം ഹാജിയുടെ വിയോഗത്തിൽ പുതിയതെരുവിൽ അനുശോചനയോഗം സംഘടിപ്പിച്ചു. പുതിയതെരു വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപനസമിതി പുതിയതെരു യൂണിറ്റ് ജനറൽ സെക്രട്ടറി പി എം അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി ഒ ചന്ദ്രമോഹൻ, കെ വി സതീശൻ, എസ് എൽ പി മുഹമ്മദ് കുഞ്ഞി, പ്രൊഫസർ എൻ എം കോയ, നിസാർ കാട്ടാമ്പള്ളി,ഏകോപനസമിതി കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് രാജൻ തിയ്യരെത്ത്‌, പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതി രക്ഷാധികാരി പി സജീവൻ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി സുനിൽ പോത്തൻ, ജാഫർ സാദിഖ്, പി ഗോപിനാഥ്, സി രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.